പറപ്പൂക്കരയിൽ കാൽനടജാഥയ്‌ക്ക് ഇന്ന് തുടക്കം

പറപ്പൂക്കര
പറപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് ഇ കെ അനൂപ് ക്യാപ്റ്റനും സിപിഐ എം പറപ്പൂക്കര ലോക്കൽ സെക്രട്ടറി കെ കെ രാമകൃഷ്ണൻ വൈസ് ക്യാപ്റ്റനും നെല്ലായി ലോക്കൽ സെക്രട്ടറി ടി ആർ ലാലു മാനേജരുമായ കാൽനട ജാഥ ചൊവ്വ, ബുധൻ ദിവസങ്ങളിൽ പഞ്ചായത്തിൽ പര്യടനം നടത്തും. ചൊവ്വ രാവിലെ 9.30ന് മുളങ്ങിൽ സിപിഐ എം കൊടകര ഏരിയ സെക്രട്ടറി പി കെ ശിവരാമൻ ഉദ്ഘാടനം ചെയ്യും. ആദ്യ ദിവസത്തെ ജാഥാ സമാപനം തൊട്ടിപ്പാളിൽ അഡ്വ. കെ ആർ സുമേഷ് ഉദ്ഘാടനം ചെയ്യും. ജാഥാസമാപനം ബുധനാഴ്‌ച ആലത്തൂരിൽ ജില്ലാ കമ്മിറ്റി അംഗം ടി ശശിധരൻ ഉദ്ഘാടനം ചെയ്യും.









0 comments