ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ഫൈബര്‍ വഞ്ചികള്‍ കൈമാറി

ചാലക്കുടി
ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ഫൈബര്‍ വഞ്ചികള്‍ നൽകി. കൊരട്ടി പഞ്ചായത്ത് അഞ്ച് മത്സ്യ തൊഴിലാളികള്‍ക്കാണ് വഞ്ചികള്‍ നൽകിയത്. പഞ്ചായത്തിന്റെ 2025–-26 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 1.5ലക്ഷം രൂപ ചെലവിട്ടാണ് ഫൈബര്‍ വഞ്ചികള്‍ വാങ്ങിയത്. 30000 രൂപയാണ് ഒരു വഞ്ചിയുടെ വില. മത്സ്യബന്ധന ക്ഷേമനിധിയില്‍ അംഗത്വവും ലൈസന്‍സുമുള്ള കര്‍ഷകരായ ടി ഡി ജോര്‍ജ്, ബേബി മുക്രാപ്പിള്ളി, പി സി ബൈജു, ജിമ്മി കരേടന്‍, വര്‍ഗീസ് പാറേക്കാടന്‍ എന്നിവര്‍ ഫൈബര്‍ വഞ്ചികള്‍ ഏറ്റുവാങ്ങി. വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി സി ബിജു നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ഷൈനി ഷാജി അധ്യക്ഷയായി. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ അഡ്വ. കെ ആര്‍ സുമേഷ്, നൈനു റിച്ചു, പഞ്ചായത്തംഗങ്ങളായ ജിസി പോള്‍, പി എസ് സുമേഷ്, റെയ്‌മോള്‍ ജോസ്, ലിജോ ജോസ്, ഷിമ സുധിന്‍ മത്സ്യവികസന സ്റ്റോക്ക് വകുപ്പ് ഓഫീസര്‍ എം എം ജിബിന, ടി ഡി ജോര്‍ജ് എന്നിവര്‍ സംസാരിച്ചു.









0 comments