ഓടിക്കൊണ്ടിരുന്ന സ്കൂട്ടർ കത്തി

ചെറുതുരുത്തി നെടുമ്പുരയിൽ ഓടിക്കൊണ്ടിരുന്നപ്പോൾ തീ പിടിച്ച സ്കൂട്ടർ
ചെറുതുരുത്തി
ഓടിക്കൊണ്ടിരുന്ന സ്കൂട്ടർ കത്തി. ഭിന്നശേഷിക്കാരനായ സ്കൂട്ടർ യാത്രികനെ സഹോദരന്റെ ഭാര്യ ബലമായി വണ്ടിയിൽ നിന്നിറക്കി അപകടം ഒഴിവാക്കി. പൈങ്കുളം ആലിൻകുന്ന് പള്ളത്ത് വീട്ടിൽ പരീതിന്റെ സ്കൂട്ടറാണ് ശനി പകൽ 11 30ന് നെടുമ്പുരയിൽനിന്നും ചെറുതുരുത്തിയിലേക്കുള്ള യാത്രയിലാണ് സംഭവം. സഹയാത്രികയായിരുന്ന സഹോദര ഭാര്യ സഫിയയാണ് സ്കൂട്ടറിൽനിന്നും പുക ഉയരുന്നത് കണ്ടത്. ഉടൻ സ്കൂട്ടർ നിർത്താൻ ആവശ്യട്ട് പരീതിനെ വണ്ടിയിൽനിന്ന് ഇറക്കി. നാട്ടുകാർ വാഹനത്തിന്റെ ബാറ്ററിയുടെ കണക്ഷൻ വിച്ഛേദിച്ചതിനാൽ വാഹനം കത്തി നശിച്ചില്ല. സഫിയയുടെ സമയോചിതമായ ഇടപെടൽ വൻ അപകടം ഒഴിവാക്കി.









0 comments