കോടത്തൂരിലെ വ്യവസായ പാര്‍ക്കില്‍ തീപിടിത്തം

പഴയന്നൂര്‍ സിഡ്‌കോ ഇന്‍ഡസ്ട്രിയല്‍ വ്യവസായ പാര്‍ക്കില്‍ എക്സല്‍ എര്‍ത്തിങ്സ് കമ്പനിയിലുണ്ടായ അഗ്നിബാധ
പഴയന്നൂര്‍
പഴയന്നൂര്‍ പഞ്ചായത്തില്‍ കോടത്തൂരില്‍ പ്രവര്‍ത്തിച്ചുവരുന്ന സിഡ്‌കോ ഇന്‍ഡസ്ട്രിയല്‍ വ്യവസായ പാര്‍ക്കില്‍ തീപിടിത്തം. വ്യാഴം രാവിലെ 7.30 ഓടെയാണ് എക്സല്‍ എര്‍ത്തിങ്‌സ് എന്ന കമ്പനിയുടെ ഓട്ടോമാറ്റിക് യൂണിറ്റില്‍ തീപിടിത്തമുണ്ടായത്. വിവരമറിഞ്ഞെത്തിയ പൊതുപ്രവര്‍ത്തകന്‍ എന്‍ വി നാരായണന്‍കുട്ടിയും ചുമട്ടുതൊഴിലാളികളും സ്ഥാപനത്തിലെ ജീവനക്കാരും ചേര്‍ന്ന് വെള്ളം ഒഴിച്ച് തീ നിയന്ത്രണ വിധേയമാക്കി. ഷിഫ്റ്റ് ആരംഭിക്കുന്നതിനുമുന്നേ ആയതിനാല്‍ തൊഴിലാളികളിലാര്‍ക്കും അപകടമില്ല. വടക്കാഞ്ചേരി അഗ്നിശമന സേനാവിഭാഗത്തിലെ സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ ടി ആര്‍ ഷിബുവിന്റെ നേതൃത്വത്തില്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ കെ മുരളീധരന്‍, വി മുകേഷ്, എം സുധീഷ്, എ ഗോപകുമാര്‍, എ ബി നാരായണന്‍കുട്ടി, കെ ബി സുബീഷ്, എംഎം അരുണ്‍കുമാര്‍ എന്നിവരുള്‍പ്പെടുന്ന സംഘവും പഴയന്നൂര്‍ പൊലീസും സ്ഥലത്തെത്തി. ഷോര്‍ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. മൂന്നുമാസം മുമ്പാണ് ഈ യൂണിറ്റ് നവീകരിച്ചത്.









0 comments