കുടുംബാരോഗ്യ കേന്ദ്രം കെട്ടിടം ഇന്ന് നാടിന് സമർപ്പിക്കും

ഉദ്ഘാടനത്തിന് ഒരുങ്ങി വള്ളത്തോൾ നഗർ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടം
ചെറുതുരുത്തി
വള്ളത്തോൾ നഗർ പഞ്ചായത്തിൽ ഒരു കോടി രൂപ ചെലവിൽ നിർമിച്ച വള്ളത്തോൾ നഗർ കുടുംബാരോഗ്യ കേന്ദ്രം ശനിയാഴ്ച നാടിന് സമർപ്പിക്കും . കെ രാധാകൃഷ്ണൻ മന്ത്രിയായിരിക്കെ എംഎൽഎ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച ഒരു കോടി രൂപ ചെലവിട്ടാണ് കെട്ടിടം നിർമിച്ചത്. 4212 സ്ക്വയർ ചതുരശ്ര അടിയിൽ അത്യാധുനിക സംവിധാനങ്ങളോടെയാണ് കെട്ടിട നിർമാണം പൂർത്തീകരിച്ചത്. പകൽ മൂന്നിന് കെ രാധാകൃഷ്ണൻ എം പി ഉദ്ഘാടനം നിർവഹിക്കും. യു ആർ പ്രദീപ് എംഎൽഎ അധ്യക്ഷനാവും. .കിഫ്ബിഫണ്ടിൽ നിന്നും മൂന്ന് കോടി 5 ലക്ഷം രൂപ ചെലവഴിച്ച് പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള പൊതുശ്മശാനത്തിൽ ആധുനിക രീതിയിലുള്ള ഗ്യാസ് ക്രിമിറ്റോറിയത്തിന്റെ നിർമാണോദ്ഘാടനവും ശനിയാഴ്ച നടക്കും. കെ രാധാകൃഷ്ണൻ എംപി ഉദ്ഘാടനം ചെയ്യും. യു ആർ പ്രദീപ് എംഎൽഎ അധ്യക്ഷനാവും.









0 comments