തെരഞ്ഞെടുപ്പ് കമീഷൻ ബിജെപി നേതാവിനെപ്പോലെ

തൃശൂർ ദേശാഭിമാനി ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച പി കൃഷ്ണപിള്ള അനുസ്മരണം സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം പി കെ ബിജു ഉദ്‌ഘാടനം ചെയ്യുന്നു
തൃശൂർ
തെരഞ്ഞെടുപ്പ് കമീഷന്റെ വാർത്താസമ്മേളനം കണ്ടാൽ ബിജെപി നേതാവാണോയെന്ന് സംശയം തോന്നുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം പി കെ ബിജു പറഞ്ഞു. പി കൃഷ്‌ണപിള്ള ദിനാചരണത്തിന്റെ ഭാഗമായി തൃശൂർ ദേശാഭിമാനിയിൽ ജനാധിപത്യ സ്ഥാപനങ്ങളെ അടിമറിക്കുമ്പോൾ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പിൽ വിജയിക്കാൻ ബിജെപി രാജ്യവ്യാപകമായി കൃത്രിമവോട്ടുചേർക്കുകയാണ്. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഇന്ത്യാസംഖ്യവും എൻഡിഎയും തമ്മിൽ രണ്ട് ശതമാനം വോട്ടിന്റെ വ്യത്യാസമാണുള്ളത്. കൃത്രിമ വോട്ടില്ലായിരുന്നുവെങ്കിൽ ബിജെപിക്ക് വൻ തിരിച്ചടിയുണ്ടാകുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. പി കെ ബിജു പതാക ഉയർത്തി. എ ജി സന്തോഷ് അധ്യക്ഷനായി. ടോം പനയ്ക്കൽ, വി പി അജോയ് എന്നിവർ സംസാരിച്ചു.









0 comments