രംഗചേതന രംഗാേത്സവം 26 മുതൽ

തൃശൂർ
തൃശൂര്‍ രംഗചേതന രംഗാേത്സവം 26ന് ആരംഭിക്കും. രംഗചേതനയുടെ പ്രതിവാര നാടകാവതരണത്തിന്റെ 750–ാം അരങ്ങുകൂടിയാണ് ഇക്കുറി രംഗോത്സവം. 26, 27, 28 തീയതികളിലും ഒക്‌ടോബർ 12, 19 തീയതികളിലുമാണ് രംഗോത്സവം അരങ്ങേറുക. നാടകാവതരണങ്ങൾ, നാടക പ്രഭാഷണങ്ങൾ, കലാകാരന്മാരെ ആദരിക്കൽ എന്നിവയും നടക്കും. 26ന് വൈകിട്ട് അഞ്ചിന് സംഗീതനാടക അക്കാദമി നാട്യഗൃഹത്തിൽ നടക്കുന്ന ചടങ്ങിൽ ചലചിത്ര താരം സുനിൽ സുഖദ ഉദ്‌ഘാടനം ചെയ്യും. പ്രൊഫ. പി എൻ പ്രകാശ് അധ്യക്ഷനാവും. തുടർന്ന് പി എൻ താജ് രചന നിർവഹിച്ച ‘ഇന്നേടത്ത് ഇന്നവൻ’ എന്ന നാടകം അരങ്ങേറും. 27ന് വെൈകിട്ട് 5.15ന് ജോൺ തോമസ് നാടക പ്രഭാഷണം നിർവഹിക്കും. തുടർന്ന് ‘അവലോസുപട്ടം ആദരണീയം’ എന്ന നാടകം അരങ്ങേറും. 28ന് ഞായറാഴ്‌ച കെ ഗിരീഷ് നാടക പ്രഭാഷണം നടത്തും. തുടർന്ന് ‘ഇൗഡിപ്പസ് ഓൺ റിഹേഴ്‌സൽ’ നാടകം അരങ്ങേറും. പ്രതിവാര നാടകാവതരണം 701 മുതണ്‍ 750 വരെയുള്ള അരങ്ങുകളിൽ ഏറ്റവുമധികം നാടകങ്ങളിൽ അഭിനയിച്ച നടൻ പി എസ് സന്തോഷിനെയും നടി എ എം ദീപയേയും ആദരിക്കും. ഒക്ടോബർ 12ന് ഇൗഡിപ്പസ് ഓൺ റിഹേഴ്‌സൽ വീണ്ടും അവതരിപ്പിക്കും. ഒക്ടോബർ 19ന് ‘ചിരുത ചിലതൊക്കെ മറന്നുപോയി’ എന്ന നാടകം അവതരിപ്പിക്കും. പ്രതിവാര നടക അരങ്ങിന്റെ സംഘാടന മികവിനുള്ള പ്രത്യേക പുരസ്‌കാരം പ്രേംകുമാർ ശങ്കറിന് സമ്മാനിക്കും.









0 comments