രവി നടനം 50, നാടക രാവ്‌ സമാപിച്ചു

drama
വെബ് ഡെസ്ക്

Published on Oct 20, 2025, 12:30 PM | 1 min read

നടത്തറ

ടി ജി രവി അഭിനയ കലയിൽ 50 വർഷം പൂർത്തിയാക്കിയതിൽ ആദരവുമായി സംഘടിപ്പിച്ച രവി നടനം 50, നാടക രാവ്‌ സമാപിച്ചു. സമാപനദിവസമായ ഞായർ വൈകിട്ട് നാലുമുതൽ നടത്തറ പഞ്ചായത്തിലെ വീരനാട്യസംഘങ്ങളുടെ മത്സരം നടന്നു. 8 സംഘങ്ങൾ പാട്ടിനൊപ്പം ചുവടു വച്ചു. സംവിധായകൻ സത്യൻ അന്തിക്കാട് നാടകരാവ് ഉദ്ഘാടനം ചെയ്തു. മന്ത്രി കെ രാജൻ അധ്യക്ഷനായി. സംവിധായകൻ പ്രിയനന്ദനൻ , സിനിമാ താരങ്ങളായ അപർണ ബാലമുരളി, സുനിൽ സുഖദ, കുളപ്പുള്ളി ലീല, ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് കെ ആർ രവി, ജില്ലാ പഞ്ചായത്തംഗം കെ വി സജു, പഞ്ചായത്ത് പ്രസിഡന്റ് ശ്രീ വിദ്യാ രാജേഷ്, വൈസ്‌ പ്രസിഡന്റ് അഡ്വ. പി ആർ രജിത് എന്നിവർ സംസാരിച്ചു. തുടർന്ന് പഞ്ചായത്ത് പൗരാവലി ടി ജി രവിയെ ആദരിച്ചു. തൃശൂർ സദ്ഗമയയുടെ സൈറൺ നാടകം അരങ്ങേറി




Tags
deshabhimani section

Related News

View More
0 comments
Sort by

Home