നാടകം മനുഷ്യത്വം ഊട്ടിയുറപ്പിക്കാനുള്ള മാധ്യമം: പ്രളയൻ

കേരള സംഗീത നാടക അക്കാദമി സംഘടിപ്പിച്ച ദേശീയ ലൈറ്റിങ്ങ് വര്‍ക്ക് ഷോപ്പിൽ നാടക പ്രവര്‍ത്തകന്‍ പ്രളയന്‍ സംസാരിക്കുന്നു

സ്വന്തം ലേഖകൻ
Published on Oct 22, 2025, 12:15 AM | 1 min read
തൃശൂർ
കലുഷിതമായ ഇന്നത്തെ സമൂഹത്തില്‍ മനുഷ്യത്വത്തെ ഊട്ടിയുറപ്പിക്കാനും കൈയേറ്റങ്ങള്‍ക്കെതിരെ പ്രതികരിക്കാനുമുള്ള ശക്തമായ മാധ്യമമാണ് നാടകമെന്ന് തമിഴ് ജനകീയ നാടക പ്രവര്‍ത്തകന്‍ പ്രളയന്‍ പറഞ്ഞു. കേരള സംഗീത നാടക അക്കാദമി സംഘടിപ്പിച്ച ഫോക്കസ് -ദേശീയ ലൈറ്റിങ്ങ് വര്‍ക്ക് ഷോപ്പിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തില്‍ നാടകം നടത്തുന്ന ഇടപെടലുകള്‍ ആഴത്തില്‍ മനസ്സിലാക്കി ക്രിയാത്മകമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ മികച്ച സ്ഥാപനമാണ് കേരള സംഗീത നാടക അക്കാദമിയെന്നും അദ്ദേഹം പറഞ്ഞു. അക്കാദമി നടത്തുന്ന ഏഴ്ദിന വര്‍ക്ക്ഷോപ്പില്‍ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 26 പ്രതിഭകളാണ് പങ്കെടുക്കുന്നത്. പ്രമുഖ ലൈറ്റ് ഡിസൈനര്‍ ഗൗതം മജുംദാര്‍, അരുണ്‍ മൂര്‍ത്തി എന്നിവർ ക്ലാസെടുത്തു. വർക്ക്ഷോപ് വെള്ളിയാഴ്‌ച സമാപിക്കും.









0 comments