മന്തോ കഥകളെ ആസ്പദമാക്കി തമാശ

പ്രൊഫ . എം മുരളീധരൻ സ്‌മാരക നാടകോത്സവത്തിലെ തമാശ നാടകത്തിൽനിന്ന്
തൃശൂർ
പ്രൊഫ. എം മുരളീധരൻ സ്‌മാരക നാടകോത്സവത്തിന്റെ ആദ്യദിനം ആസ്വാദക മനം കവർന്ന് ‘തമാശ’. സാദത്ത് ഹസൻ മന്തോവിന്റെ കഥകളെ ആസ്പദമാക്കിയാണ് നാടകം രൂപപ്പെടുത്തിയത്. മതനിരപേക്ഷമായതും കപട ദേശീയതയിൽ നിന്നുവഴിമാറി നടന്നതുമാണ് മന്തോയുടെ കഥകൾ. ലിംഗ സമത്വം, ദാരിദ്ര്യം, ദുഃഖം എന്നിവയെല്ലാം നാടകം കൈകാര്യം ചെയ്യുന്നു. മന്തോവിന്റെ കഥകൾ ഒട്ടും തന്നെ മൃദുവല്ല. താൻ ജീവിക്കുന്ന സമൂഹത്തിലെ കാപട്യത്തെ തുറന്നുകാട്ടുന്നവയാണ് അവ. അസമത്വത്തെ കുറിച്ചും ലിംഗ വിവേചനത്തെ കുറിച്ചും പുരുഷാധിപത്യചിന്തകളെ കുറിച്ചും ഗൗരവതരമായ ചോദ്യങ്ങൾ ചോദിക്കാൻ പ്രേരിപ്പിക്കുന്നവയാണ് മന്തോയുടെ രചനകൾ. സമൂഹത്തിലെ അരികുവൽക്കരിക്കപ്പെട്ടവരുടേയും വിസ്മൃതരാക്കപ്പെട്ടവരുടേയും ജീവിതം കൂടിയാണ് അനാവൃതമാകുന്നത്.









0 comments