എൽഡിഎഫ് വികസന മുന്നേറ്റ ജാഥ

മാള
മാള പഞ്ചായത്തിൽ 134 കോടിക്ക് മുകളിൽ ചെലവഴിച്ച് നടപ്പാക്കിയ വികസന പദ്ധതികൾ ജനങ്ങളിൽ എത്തിക്കുന്നതിനായി എൽഡിഎഫ് മാള പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ സെപ്‌തംബർ 18, 19, 20 തീയതികളിൽ വികസന മുന്നേറ്റ കാൽനട ജാഥ സംഘടിപ്പിക്കും. സംഘാടക സമിതി രൂപീകരണ യോഗം സിപിഐ എം ഏരിയ സെക്രട്ടറി ടി കെ സന്തോഷ് ഉദ്ഘാടനം ചെയ്തു. സിപിഐ നോർത്ത് സെക്രട്ടറി എം കെ ബാബു അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ബാബു, എൽഡിഎഫ് കൺവീനർ ടി പി രവീന്ദ്രൻ, വി എം വത്സൻ, സലീം പള്ളിമുറ്റത്ത്, ജോർജ് നെല്ലിശ്ശേരി, ക്ലിഫി കളപ്പറമ്പത്ത്, ബിനിൽ പ്രതാപ്, വി എസ് ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എം കെ ബാബു (ചെയർമാൻ),കെ വി ഡേവിസ് (കൺവീനർ), സലീം പള്ളിമുറ്റത്ത് (ട്രഷറർ) , ടി പി രവീന്ദ്രൻ (ജാഥാ ക്യാപ്റ്റൻ), വി എസ് ഗോപാലകൃഷ്ണൻ(വൈസ് ക്യാപ്റ്റൻ), ബിനിൽ പ്രതാപ് (മാനേജർ).









0 comments