ചിമ്മിണി ഡാം ഷട്ടറുകൾ അടച്ചു

വരന്തരപ്പിള്ളി
ചിമ്മിണി ഡാമിന്റെ നാലു സ്പിൽവേ ഷട്ടറുകളും ശനിയാഴ്ച രാവിലെ എട്ടോടെ അടച്ചതായി അധികൃതർ അറിയിച്ചു. മഴയ്‌ക്ക് ശമനമായതോടെയാണ് ഷട്ടറുകൾ അടച്ചത്. വൈദ്യുതി ഉൽപ്പാദനത്തിനായി കെഎസ്ഇബി ജലം ഇപ്പോഴും കൊണ്ടുപോകുന്നുണ്ട്. ശനി രാവിലെ ഡാമിലെ ജലനിരപ്പ് 73.19 മീറ്റർ ആയിരുന്നു. ഇതാകെ സംഭരണ ശേഷിയുടെ 83.14 ശതമാനമാണ്. കഴിഞ്ഞ വർഷം ഇതേ ദിവസം 73.30 മീറ്റർ ആയിരുന്നു ഡാമിലെ ജലനിരപ്പ്. സംഭരണ ശേഷിയുടെ 81.48 ശതമാനം.








0 comments