ഓളപ്പരപ്പിൽ ആവേശം തീർത്ത് കണ്ടശാങ്കടവ് ജലോത്സവം

രണ്ടോണ നാളിൽ കണ്ടശാങ്കടവ് നടന്ന ജലോത്സത്തിൽ നിന്ന്
കണ്ടശാങ്കടവ്
കനോലി കനാലിന്റെ ഓളപ്പരപ്പുകളെ തുഴയെറിഞ്ഞ് കൈപ്പിടിയിലൊതുക്കുന്ന ജലരാജാക്കന്മാരുടെ വള്ളംകളി മത്സരമായ കണ്ടശാങ്കടവ് ജലോത്സവം ഇത്തവണയും ആവേശോജ്ജ്വലമായി. ഓണം വാരാഘോഷത്തിന്റെ ഭാഗമായി ചീഫ് മിനിസ്റ്റേഴ്സ് എവർറോളിങ് ട്രോഫിക്കായി നടന്ന കണ്ടശാങ്കടവ് ജലോത്സവത്തിൽ ജലരാജാക്കന്മാരായി എടത്വ ടൗൺ ബോട്ട് ക്ലബ്ബിന്റെ ചുണ്ടൻ വള്ളം വിഭാഗത്തിൽ ജവഹർ തായങ്കരി ഒന്നാം സ്ഥാനവും സൗത്ത് പറവൂർ വെല്ലൂർ ബോട്ട് ക്ലബ്ബിന്റെ ആലപ്പാട് ചുണ്ടൻ രണ്ടാം സ്ഥാനവും നേടി. ചുരുളൻ ബിഗ്രേഡ് വള്ളംകളി വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി കണ്ടശാങ്കടവ് കരിക്കൊടി കെഡിബിസിയുടെ പമ്പാവാസൻ ടീം, രണ്ടാം സ്ഥാനം ജിബി തട്ടകൻ, മൂന്നാം സ്ഥാനം വടക്കുംപുറം എന്നീ ക്ലബ്ബുകൾ നേടി. എ ഗ്രേഡ് ചുരുളൻ വള്ളംകളി വിഭാഗത്തിൽ ഒന്നാം സ്ഥാനം നടുവിൽ സംഘം ബോട്ട് ക്ലബ്ബിന്റെ താണിയൻ, രണ്ടാം സ്ഥാനം ഗരുഡൻ, മൂന്നാം സ്ഥാനം സെന്റ് സെബാസ്റ്റ്യൻ നമ്പർ വൺ എന്നീ ക്ലബ്ബുകളും തുഴഞ്ഞെടുത്തു. ജലോത്സവത്തിന്റെ ഉദ്ഘാടന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിൻസ് ഫ്ലാഗ് ഓഫ് ചെയ്തു. സമാപന സമ്മേളനം കലക്ടർ അർജുൻ പാണ്ഡ്യൻ ഉദ്ഘാടനം ചെയ്തു. വിജയിച്ച ടീമുകൾക്കുള്ള ട്രോഫിയും കാഷ് അവാർഡും വിതരണം ചെയ്തു. കണ്ടശാങ്കടവ് ജലോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച നീന്തൽ മത്സരം, പൂക്കള മത്സരം, ഘോഷയാത്ര എന്നിവയിൽ മികച്ച പ്രകടനം കാഴ്ചവച്ചവർക്ക് സമ്മാനങ്ങൾ നൽകി. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രൻ, അന്തിക്കാട് ബ്ലോക്ക് പ്രസിഡന്റ് കെ കെ ശശിധരൻ, തളിക്കുളം ബ്ലോക്ക് പ്രസിഡന്റ് കെ സി പ്രസാദ്, അബ്ദുൽ റഹിമാൻ, വി എൻ സുർജിത്, എ വി വല്ലഭൻ, ഷീല അജയഘോഷ്, കെ എസ് ജയ, ബെന്നി ആന്റണി, അരിമ്പൂർ, പാവറട്ടി, അന്തിക്കാട്, മുല്ലശ്ശേരി വെങ്കിടങ്ങ് പഞ്ചായത്ത് പ്രസിഡന്റുമാരായ സ്മിത അജയകുമാർ, എം എം റെജീന, ജീനനന്ദൻ, ദിൽന ധനേഷ്, കൊച്ചപ്പൻ വടക്കൻ തുടങ്ങിയവർ വർ സംസാരിച്ചു. സമാപന സമ്മേളനത്തിൽ കലക്ടർ അർജുൻ പാണ്ഡ്യൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതചന്ദ്രൻ, ഡിവൈഎസ്‌പി മാരായ വി കെ രാജു , സി എൽ ഷാജു എന്നിവർ സമ്മാനദാനം നിർവഹിച്ചു.









0 comments