അന്താരാഷ്‌ട്ര തീരശുചീകരണ ദിനം
ബീച്ച് ശുചീകരിക്കും

തൃശൂർ
കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് തൃശൂർ ജില്ലാ ഓഫീസിന്റെ നേതൃത്വത്തിൽ ശനിയാഴ്‌ച നാട്ടിക ബീച്ച് വൃത്തിയാക്കും. നാട്ടിക എസ്‌എൻ കോളേജ്, വലപ്പാട് ഗവ. ഹയർസെക്കൻഡറി സ്‌കൂൾ, തൃപ്രയാർ ഗവ. ശ്രീരാമ പോളിടെക്നിക്, നാട്ടിക ഗവ.ഫിഷറീസ് സ്‌കൂൾ എന്നിവിടങ്ങളിലെ വിദ്യാർഥികളും ഹരിതകർമസേന, പഞ്ചായത്ത് ജീവനക്കാർ, ഫിഷറീസ് ഡിപ്പാർട്ട്‌മെന്റ്, മലിനീകരണ നിയന്ത്രണ ബോർഡ് ജില്ലാ ഓഫീസ് എന്നീ ഓഫീസുകളിലെ ജീവന സന്നദ്ധപ്രവർത്തകരും ഉൾപ്പെടെ 150-ഓളം പ്രവർത്തകർ പങ്കെടുക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിൻസ് ഉദ്‌ഘാടനം ചെയ്യും. നാട്ടിക പഞ്ചായത്ത് പ്രസിഡന്റ് എം ആർ ദിനേശൻ അധ്യക്ഷനാവും.









0 comments