അയ്യങ്കാളി ജയന്തി -അവിട്ടാഘോഷം

കെപിഎംഎസ് മാള ഏരിയ യൂണിയന്‍ നടത്തിയ അയ്യങ്കാളി ജയന്തി ഘോഷയാത്രയും സാംസ്‌കാരിക യോഗവും എഴുത്തുകാരന്‍ ഡോ. അമല്‍ സി രാജന്‍ ഉദ്ഘാടനം ചെയ്യുന്നു
ചാലക്കുടി
കെപിഎംഎസ് ചാലക്കുടി യൂണിയൻ നേതൃത്വത്തിൽ അയ്യങ്കാളി ജയന്തി -അവിട്ടാഘോഷം സംഘടിപ്പിച്ചു. പുഷ്പാർച്ചന, ഘോഷയാത്ര, അനുസ്മരണ സമ്മേളനം എന്നിവ നടന്നു. ആനമല ജങ്‌ഷനിൽ നിന്നും വാദ്യമേളങ്ങളുടെ അകമ്പടിയോടെ ആരംഭിച്ച ഘോഷയാത്ര ഇൻഡോർ സ്റ്റേഡിയം മൈതാനിയിൽ സമാപിച്ചു. പൊതുസമ്മേളനം സനീഷ് കുമാർ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയർമാൻ പി എം സജീവൻ അധ്യക്ഷനായി. നഗരസഭ ചെയർമാൻ ഷിബു വാലപ്പൻ അനുസ്മരണ പ്രഭാഷണം നടത്തി. പ്രൊഫ.കുസുമം ജോസഫ്, പി എൻ സുരൻ, എ പി സുബ്രൻ, സുബിത സുനിൽ എന്നിവർ സംസാരിച്ചു. മഹാത്മ അയ്യൻകാളിയുടെ ജന്മനക്ഷത്ര ദിനം ആചരിച്ചു. ഡോ.അം ബേദ്ക്കർ -മഹാത്മ അയ്യൻകാളി അനുസ്മരണ സമിതിയുടെ നേതൃത്വത്തിൽ നടന്ന ജയന്തി ദിനാചരണം നഗരസഭാ ചെയർമാൻ ഷിബു വാലപ്പൻ ഉദ്ഘാടനം ചെയ്തു. സമിതി ചെയർമാൻ സി എം അയ്യപ്പൻ അധ്യക്ഷനായി. ബിജു എസ് ചിറയത്ത്, വി ഒ പൈലപ്പൻ, ഡോ.സി സി ബാബു, അഡ്വ. കെ കുഞ്ഞുമോൻ, കലാഭവൻ ജയൻ, കെ പി സുബ്രൻ, രാജേഷ് കാങ്ങാടൻ, പി കെ ശങ്കർദാസ്, കെ കെ കൃഷ്ണൻ കുട്ടി എന്നിവർ സംസാരിച്ചു. മാള കെപിഎംഎസ് മാള ഏരിയ യൂണിയന്റെ നേതൃത്വത്തിൽ അയ്യൻകാളി ജയന്തി അവിട്ടാഘോഷത്തിന്റെ ഭാഗമായി ഘോഷയാത്രയും സാംസ്‌കാരിക സമ്മേളനവും നടത്തി. ഡോ.അമല്‍ സി രാജന്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ പ്രസിഡന്റ് വി കെ ബാബു അധ്യക്ഷനായി. റിട്ട.മേജര്‍ ജനറല്‍ പി ഡി ഷീനയെ ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ബാബു, ഡോ. ടി കെ ബിന്ദു ശര്‍മിള, ടി കെ സുബ്രന്‍, വി എസ് ഉണ്ണിക്കൃഷ്ണന്‍, വി എ സുബ്രന്‍ എന്നിവര്‍ സംസാരിച്ചു.









0 comments