വിനോദയാത്രക്ക് പോയ ബസ് അപകടത്തിൽപ്പെട്ടു

കൊടകര
ദേശീയ പാത കൊടകരയിൽ വിനോദയാത്രയ്ക്ക് പോയ ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ടു. ശനി രാവിലെ ഒമ്പതോടെ കൊടകര മേൽപ്പാലത്തിന് സമീപത്തായിരുന്നു അപകടം. പുലക്കാട്ടുകര ഹോളി ഫാമിലി എൽപി സ്കൂളിൽ നിന്നുള്ള വിദ്യാർഥികളുമായി എറണാകുളത്തേക്ക് വിനോദയാത്ര പോയ സംഘത്തിന്റെ ബസാണ് അപകടത്തിൽപ്പെട്ടത്. മേൽപ്പാലം ഇറങ്ങുന്നതിനിടെ നിയന്ത്രണം വിട്ട ബസ് ഡിവൈഡറിലേക്ക് ഇടിച്ച് കയറുകയായിരുന്നു. അപകടത്തില്‍ ആർക്കും പരിക്കില്ല. കൊടകര പൊലീസ് നടപടി സ്വീകരിച്ചു.








0 comments