കാര്‍ വൈദ്യുതി പോസ്റ്റിൽ ഇടിച്ചു

കണ്ണംകുഴിയില്‍ നിയന്ത്രണംവിട്ട കാര്‍ ഇലക്ട്രിക് പോസ്റ്റിടിച്ച് തകര്‍ത്തപ്പോള്‍
ചാലക്കുടി
കണ്ണംകുഴിയില്‍ നിയന്ത്രണംവിട്ട കാര്‍ വൈദ്യുതി പോസ്റ്റിലിടിച്ച് തെറിച്ചു. കാറിലുണ്ടായിരുന്നവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ശനി ഉച്ചയ്ക്ക് 2.30ഓടെ കണ്ണംകുഴി ശിവക്ഷേത്രത്തിന് സമീപമായിരുന്നു സംഭവം. തമിഴ്‌നാട്ടില്‍ നിന്നും വിനോദയാത്രക്കെത്തിയ സംഘം സഞ്ചരിച്ച കാറാണ് അപകടത്തില്‍പെട്ടത്. അതിരപ്പിള്ളിയിലെ കാഴ്കള്‍ കണ്ട് തുമ്പൂമുഴി പാര്‍ക്കിലേക്ക് വരുന്ന വഴിയാണ് അപകടമുണ്ടായത്. ഇടിയുടെ അഘാതത്തില്‍ വൈദ്യുത പോസ്റ്റ് തകർന്നു.









0 comments