ലൈഫിൽ 7 ലക്ഷം വീടുകൾ പൂർത്തിയാക്കും: മന്ത്രി എം ബി രാജേഷ്

കൊടുങ്ങല്ലൂർ: ലൈഫ് ഭവന പദ്ധതിയിൽ ഏഴ് ലക്ഷം വീടുകൾ സംസ്ഥാനത്ത് പൂർത്തീകരിക്കുമെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. എറിയാട് പഞ്ചായത്തിൽ ലൈഫ് ഭവന പദ്ധതിയിൽ മത്സ്യത്തൊഴിലാളികൾക്ക് നിർമിച്ച വീടുകളുടെ താക്കോൽ കൈമാറ്റവും പഞ്ചായത്തിന്റെ കളിസ്ഥലവും ആയൂർവേദ ആശുപത്രിയിലെ ഫിസിയോതെറാപ്പി സെന്റർ, ലാബ്, ഏറിയാട് മുഹമ്മദ് അബ്ദുറഹ്മാൻ വായനശാല പരിസരത്ത് നിർമിച്ച ഓപ്പൺ ജിം എന്നിവയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ലൈഫ്പദ്ധതിയിൽ ഇതുവരെ 5,60,000 വീടുകൾ പൂർത്തിയാക്കി. ഇന്ത്യയിൽ മറ്റൊരു സംസ്ഥാനത്തും ഇതുപോലൊരു പദ്ധതിയില്ലെന്നും മന്ത്രി പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് കെ പി രാജൻ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് ഫൗസിയ ഷാജഹാർ, മതിലകം ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ കെ എ ഹസ്ഫൽ, പി കെ അസീം, നൗഷാദ് കറുകപ്പാടത്ത്, പി കെ മുഹമ്മദ്, ടി പി പുഷ്കല, സി എ നസീർ, സറീന എ അലി എന്നിവർ സംസാരിച്ചു.








0 comments