കാപ്പ ലംഘിച്ചയാൾ അറസ്റ്റിൽ

കാർത്തിക്
പെരിങ്ങോട്ടുകര
കാപ്പ ചുമത്തി നാടു കടത്തിയിരുന്ന പ്രതി നിയമം ലംഘിച്ചതിനെ തുടർന്ന് പൊലീസ് അറസ്റ്റ് ചെയ്തു. ബണ്ടി എന്നറിയപ്പെടുന്ന പെരിങ്ങോട്ടുകര താന്ന്യം സ്വദേശി ചാഴൂപുരക്കൽ കാർത്തിക് (22) ആണ് അറസ്റ്റിലായത്. ഇയാളെ റിമാൻഡ് ചെയ്തു. ഇയാൾ അന്തിക്കാട്, വലപ്പാട് സ്റ്റേഷനുകളിലായി വധശ്രമം, പോക്സോ, അടിപിടി, മയക്കു മരുന്ന് ഉപയോഗം തുടങ്ങിയ കേസുകളിൽ പ്രതിയാണ്.









0 comments