ഹോം ഗാർഡ് ജോസിന് അന്ത്യാഞ്ജലി

ഹോം ഗാർഡ് ജോസിന് കെ കെ രാമചന്ദ്രൻ എംഎൽഎ അന്ത്യോപചാരം അർപ്പിക്കുന്നു
പുതുക്കാട്
കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച ഹോം ഗാർഡ് വരന്തരപ്പിള്ളി പുത്തൻവീട്ടിൽ ജോസിന് (52) അന്ത്യാഞ്ജലി. പോസ്റ്റ്മോർട്ടത്തിന് ശേഷം പുതുക്കാട് പൊലിസ് സ്റ്റേഷനിൽ പൊതുദർശനത്തിനുവച്ച മൃതദേഹത്തിൽ കെ കെ രാമചന്ദ്രൻ എംഎൽഎ ഉൾപ്പെടെയുള്ളവർ അന്ത്യാഞ്ജലി അർപ്പിച്ചു. തുടർന്ന് വരന്തരപ്പിള്ളിയിലെ വീട്ടിൽ എത്തിച്ചു. കണ്ണാറയിൽ പെന്തക്കോസ്‌ത് ശ്മശാനത്തിൽ സംസ്കരിച്ചു. ബുധനാഴ്ച പകൽ മൂന്നരയോടെ ദേശീയ പാത പുതുക്കാട് പൊലിസ് സ്റ്റേഷന് സമീപമായിരുന്നു അപകടം. ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. പുതുക്കാട് പൊലിസ് സ്റ്റേഷനിലെ ഹോം ഗാർഡായിരുന്നു ജോസ്.









0 comments