പുലികളി
ഹരിതകര്‍മ സേനാംഗങ്ങളായി ട്രാന്‍സ് വനിതകളും

ചക്കാമുക്ക് ദേശത്തിന്റെ നിശ്ചലദൃശ്യത്തില്‍ ഹരിതകർമ സേനാംഗങ്ങളായി ട്രാന്‍സ് വനിതകള്‍
തൃശൂർ
ചെണ്ടമേളത്തിനൊത്ത് അരമണി കിലുക്കിയും വയര്‍ കുലുക്കിയും ചുവടുവച്ചും പുലികള്‍ നഗരം കീഴടക്കിയപ്പോള്‍ നിശ്ചലദൃശ്യങ്ങളും ആസ്വാദകഹ-ൃദയം മനംകവര്‍ന്നു. പുലികളിയിലും ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളുടെ പ്രാതിനിധ്യം ഉറപ്പാക്കുന്നതായിരുന്നു ചക്കാമുക്ക് ഒരുക്കിയ ഹരിത കര്‍മസേനയുടെ നിശ്ചല ദൃശ്യം. ഹരികര്‍മസേനാംഗങ്ങളും ഓട്ടോയുമായിരുന്നു ചക്കാമുക്കിന്റെ ക്ലീന്‍ സിറ്റി ടാബ്ലോ. ഇതില്‍ ഹരിത കര്‍മസേനാംഗങ്ങളായി ടാബ്ലോയിലുണ്ടായിരുന്നത് നാല് ട്രാന്‍സ് വനിതകളായിരുന്നു.









0 comments