സുവോളജിക്കൽ പാർക്ക് ഉദ്ഘാടനം
ആഘോഷമാക്കാൻ കുടുംബശ്രീ

പുത്തൂർ
പുത്തൂരിലെ തൃശൂർ സുവോളജിക്കൽ പാർക്കിന്റെ ഉദ്ഘാടനം ആഘോഷമാക്കാൻ കുടുംബശ്രീ അംഗങ്ങള്‍. 10,000 കുടുംബശ്രീ അംഗങ്ങളാണ് ഘോഷയാത്രയില്‍ പങ്കുചേരുന്നത്. പുത്തൂര്‍, നടത്തറ, പാണഞ്ചേരി, മാടക്കത്തറ പഞ്ചായത്തുകളിലെയും ഒല്ലൂര്‍ മണ്ഡലത്തിലെ കോര്‍പറേഷന്‍ ഡിവിഷനുകളിലെയും കുടുംബശ്രീ പ്രവര്‍ത്തകരാണ് ഘോഷയാത്രയുടെ ഭാഗമാകുക. 28ന് പകൽ മൂന്നിന് ഘോഷയാത്ര ആരംഭിക്കും. വൈകിട്ട് നാലിന് സുവോളജിക്കൽ പാർക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.









0 comments