കുടുംബശ്രീ ഓണച്ചന്ത തുടങ്ങി

അന്നമനട പഞ്ചായത്ത് കുടുംബശ്രീ ഓണചന്ത പ്രസിഡന്റ് പി വി വിനോദ് ഉദ്ഘാടനം ചെയ്യുന്നു
അന്നമനട
അന്നമനട പഞ്ചായത്ത് കുടുംബശ്രീ ഓണചന്ത ആരംഭിച്ചു. പച്ചക്കറികൾ, അച്ചാറുകൾ, വസ്ത്രങ്ങൾ, ലൈവ് കായ, ശർക്കര, ഉപ്പേരി തുടങ്ങിയ വിവിധ ഉൽപ്പന്നങ്ങൾ ചന്തയിൽ ലഭ്യമാണ്. പഞ്ചായത്ത് പ്രസിഡന്റ് പി വി വിനോദ് ഉദ്ഘാടനം ചെയിതു. വൈസ് പ്രസിഡന്റ് സിന്ധു ജയൻ അധ്യക്ഷയായി, ടി കെ സതീശൻ, കെ എ ബൈജു, കെ കെ രവി നമ്പൂതിരി, ഷീജ നസീർ, മോളി വർഗീസ്, കെ എ ഇഖ്ബാൽ, ലയ അരവിന്ദ് എന്നിവർ സംസാരിച്ചു.









0 comments