യുഡിഎഫ് ദുർഭരണത്തിനെതിരെ കുറ്റവിചാരണ സദസ്സ്

മാപ്രാണം
ഇരിങ്ങാലക്കുട നഗരസഭയിലെ യുഡിഎഫ് ദുർഭരണത്തിനും വികസനമുരടിപ്പിനും എതിരെ സിപിഐ എം പൊറത്തിശേരി ലോക്കൽ കമ്മിറ്റി ജനകീയ കുറ്റവിചാരണ സദസ്സ് നടത്തി. ജില്ലാ കമ്മിറ്റി അംഗം അഡ്വ. കെ ആർ വിജയ ഉദ്ഘാടനം ചെയ്തു. 24 കുറ്റങ്ങളടങ്ങിയ കുറ്റപത്രം സി സി ഷിബിൻ വായിച്ച് അവതരിപ്പിച്ചു. യുഡിഎഫ് ഭരണ നേതൃത്വത്തിന്റെ പ്രതീകാത്മക രൂപത്തിന് 24 അടി നൽകി ജനകീയ ശിക്ഷാവിധിയും നടപ്പാക്കി. ലോക്കൽ സെക്രട്ടറി ആർ എൽ ജീവൻലാൽ അധ്യക്ഷയായി. ഉല്ലാസ് കളക്കാട്ട്, എം ബി രാജു, അംബിക പള്ളിപ്പുറത്ത്, കെ കെ ദാസൻ എന്നിവർ സംസാരിച്ചു.









0 comments