മോഷണ ശ്രമത്തിനിടെ തമിഴ്‌നാട് സ്വദേശി പിടിയിൽ

വീരമണി
വലപ്പാട്
നാട്ടിക ജെ കെ തിയറ്ററിന് സമീപം ഒഴിഞ്ഞുകിടന്ന വീട്ടിൽ മോഷണശ്രമം നടത്തിയ തമിഴ്നാട് സ്വദേശിയെ വലപ്പാട് പൊലീസ് അറസ്റ്റ് ചെയ്തു. വിരുതാചലം നെയ്‌വേലി സ്വദേശി വീരമണി (50) ആണ് അറസ്റ്റിലായത്. ചൊവ്വ രാത്രി എട്ടരയോടെയാണ് സംഭവം. തൃത്തല്ലൂർ അമ്പലത്ത് വീട്ടിൽ നിസാറിന്റെ വീടിന്റെ വാതിൽ കല്ല് കൊണ്ട് പൊളിച്ച് അകത്തുകയറാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. വാതിൽ പൊളിക്കുന്ന ശബ്ദം കേട്ട് നാട്ടുകാർ എത്തിയപ്പോൾ വീരമണി വീടിന്റെ ടെറസിൽ കയറി ഒളിച്ചു. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് വലപ്പാട് ഇൻസ്പെക്ടർ കെ അനിൽകുമാറിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി പ്രതിയെ പിടികൂടി. നാട്ടികയിൽ സെപ്റ്റിക് ടാങ്ക് ക്ലീനിങ് ജോലി ചെയ്ത് വരുകയായിരുന്നു വീരമണി. ഗുരുവായൂർ, വലപ്പാട്, കൊടുങ്ങല്ലൂർ, മതിലകം, ചാവക്കാട് സ്റ്റേഷനുകളിലായി 3 മോഷണ കേസുകൾ ഉൾപ്പെടെ 6 ക്രിമിനൽ കേസുകളിലെ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.









0 comments