കെഎസ്എഫ്ഇ ഗോൾഡ് അപ്രൈസേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം
മുഴുവൻ ഗോൾഡ് അപ്രൈസർമാരെയും സ്ഥിരപ്പെടുത്തണം

കെഎസ്എഫ്ഇ ഗോൾഡ് അപ്രൈസേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം സിഐടിയു ജില്ലാ പ്രസിഡന്റ് കെ കെ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു
തൃശൂർ
കെഎസ്എഫ്ഇയിലെ മുഴുവൻ ഗോൾഡ് അപ്രൈസർമാരെയും സ്ഥിരപ്പെടുത്തണമെന്ന് കെഎസ്എഫ്ഇ ഗോൾഡ് അപ്രൈസേഴ്സ് അസോസിയേഷൻ (സിഐടിയു ) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സിഐടിയു ജില്ലാ പ്രസിഡന്റ് കെ കെ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് കെ സുനിൽ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ടി വി വിനോദ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. യൂണിയൻ സംസ്ഥാന പ്രസിഡന്റ് പി കെ ഷാജൻ, സംസ്ഥാന സെക്രട്ടറി ആർ ആനന്ദ സ്വാമി, സിഐടിയു ജില്ലാ സെക്രട്ടറി ടി സുധാകരൻ, സംസ്ഥാന കമ്മിറ്റി അംഗം എം ആർ രാജൻ, ബൈജു ആന്റണി, ഷെറിഫലി, ടി എൻ വേണുഗോപാൽ, പി വി പ്രദീപ്, സി പി അനിൽകുമാർ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ സുനിൽ (പ്രസിഡന്റ്), ടി വി വിനോദ് (സെക്രട്ടറി), സി പി അനിൽകുമാർ (ട്രഷറർ).









0 comments