സഹകരണ സംഘം വാർഷികം

അധ്യാപക സഹകരണ സംഘം വാർഷികം എ എൻ വാസുദേവൻ ഉദ്ഘാടനം ചെയ്യുന്നു
കൊടകര
ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലാ സെക്കൻഡറി സ്കൂൾ അധ്യാപക സഹകരണ സംഘം വാർഷികവും വിദ്യാഭ്യാസ പുരസ്കാര വിതരണവും നടത്തി. എ എൻ വാസുദേവൻ ഉദ്ഘാടനം ചെയ്തു. ടീച്ചേഴ്സ് സൊസൈറ്റി പ്രസിഡന്റ് പ്രവീൺ എം കുമാർ അധ്യക്ഷനായി. വിദ്യാഭ്യാസ രംഗത്ത് ഉന്നത വിജയം കരസ്ഥമാക്കിയ അംഗങ്ങളുടെ മക്കൾക്കുള്ള പുരസ്കാരവും ക്യാഷ് അവാർഡും കെ ആർ രുദ്രൻ വിതരണം ചെയ്തു. ബി ബിജു, ഷിജി ശങ്കർ, ജാക്സൺ വാഴപ്പിള്ളി, കെ ശ്രീദേവി, കെ പ്രവീൺ കുമാർ, ജോസ് ജോൺപോൾ, രമ കെ മേനോൻ, മെൽവിൻ ഡേവിസ്, ആൻസി തോമസ്, റെക്സി ബൈറസ്, ടി ജെ ശാലിനി, ലിജി ആന്റു എന്നിവർ സംസാരിച്ചു.









0 comments