59,830 വനഭൂമി പട്ടയം കൂടി നൽകും

4 ലക്ഷം കുടുംബങ്ങൾ മണ്ണിന്റെ അവകാശികൾ

ഒളകരയിൽ ഭൂമി സ്വന്തമായി കിട്ടിയ സന്തോഷത്തിൽ കൈയ്യിൽ കിട്ടിയ രേഖയിൽ മുത്തമിടുന്ന ദമ്പതികൾ വേലായുധനും തങ്കയും
avatar
സി എ പ്രേമചന്ദ്രൻ

Published on May 13, 2025, 12:49 AM | 1 min read

തൃശൂർ

എൽഡിഎഫ്‌ സർക്കാർ അധികാരത്തിലേറി ഒമ്പതു വർഷം പിന്നിടുമ്പോൾ നാല്‌ ലക്ഷം കുടുംബങ്ങൾ പിറന്നുവീണ മണ്ണിന്റെ അവകാശികളായി. 4,00,956 പട്ടയം വിതരണം ചെയ്‌തു. ഏറെ നിയമ തടസ്സങ്ങളുള്ള ആയിരക്കണക്കിന്‌ വനഭൂമി പട്ടയങ്ങൾ വിതരണം ചെയ്‌തു. ഇനി ഈ കുടുംബങ്ങൾക്ക്‌ കുടിയൊഴിപ്പിക്കൽ ഭീഷണിയില്ലാതെ ജീവിക്കാം. എല്ലാവർക്കും ഭൂമി, എല്ലാഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്‌മാർട്ട്‌ എന്ന ലക്ഷ്യത്തിലേക്ക്‌ കേരളം മാറുകയാണ്‌. 2016 മുതൽ 21 വരെയുള്ള കാലയളവിൽ 1,77,011 പട്ടയം വിതരണം ചെയ്‌തു. രണ്ടാം എൽഡിഎഫ്‌ സർക്കാരിന്റെ നാലാം വാർഷികം ആഘോഷിക്കും മുമ്പായി 2,23,945 പട്ടയം കൂടി വിതരണം ചെയ്‌തു. തൃശൂർ ജില്ലയിലാണ്‌ ഏറ്റവും കൂടുതൽ പട്ടയം നൽകിയത്‌, 77,104. ഭൂമിക്ക്‌ പട്ടയമില്ലാത്തതിനാൽ മലയോര മേഖലയിലുൾപ്പെടെയുള്ളവർ ഏറെ ദുരിതം അനുഭവിച്ചിരുന്നു. മക്കളുടെ വിവാഹാവശ്യങ്ങൾക്കും മറ്റും ഭൂമി പണയം നൽകി വായ്‌പയെടുക്കാൻ കഴിയുമായിരുന്നില്ല. നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നതിനും തടസ്സം നേരിട്ടു. ഉദ്യോഗസ്ഥരുടെ കുടിയിറക്കുഭീഷണിയും ഉണ്ടായി. കേരളത്തിൽ അർഹരായ മുഴുവൻ പേർക്കും പട്ടയം നൽകാനുള്ള നടപടികളുമായാണ്‌ സർക്കാർ മുന്നോട്ട്‌ പോവുന്നതെന്ന്‌ മന്ത്രി കെ രാജൻ പറഞ്ഞു. കേന്ദ്രനിയമം മൂലം 32 വർഷമായി വനഭൂമി പട്ടയത്തിന്‌ പുതിയ അപേക്ഷകൾ സ്വീകരിക്കാൻ കഴിയുമായിരുന്നില്ല. ഈ പ്രശ്‌നം പരിഹരിച്ച്‌ 59,830 വനഭൂമി പട്ടയം കൂടി നൽകാനുള്ള ചരിത്ര നടപടിക്കും തുടക്കമായതായി അദ്ദേഹം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home