വി എസിന് നാടിന്റെ അനുശോചനം

സിപിഐ എം കൊടകര ഏരിയ കമ്മിറ്റി നടത്തിയ പ്രകടനം
മണലൂർ
വി എസ് അച്യുതാനന്ദന്റെ നിര്യാണത്തെത്തുടർന്ന് മണലൂർ ഏരിയ കമ്മിറ്റിയും 15 ലോക്കൽ കമ്മിറ്റികളും മൗന ജാഥ നടത്തി. മുല്ലശേരിയിൽ നടന്ന ഏരിയ ജാഥയ്ക്ക് ഏരിയ സെക്രട്ടറി പി എ രമേശൻ, കെ പി ആലി, പി കെ പ്രസാദ് നേതൃത്വം നൽകി. തൈക്കാട്, പാലുവായ്, ചിറ്റാട്ടുകര, എളവള്ളി, പാവറട്ടി, അന്നകര, വെങ്കിടങ്ങ് വെസ്റ്റ് - ഈസ്റ്റ്, മണലൂർ, കാരമുക്ക്, അരിമ്പൂർ, കുന്നത്തങ്ങാടി, അന്തിക്കാട് -ഈസ്റ്റ് - വെസ്റ്റ് ലോക്കൽ കമ്മിറ്റികൾക്ക് കീഴിലും മൗനജാഥകൾ നടന്നു. ലോക്കൽ സെക്രട്ടറിമാരായ സി ജെ ബേബി, എം എ ഷാജി, ബി ആർ സന്തോഷ്, പി എ ഷൈൻ, ബാബു ആന്റണി, ഗീത ഭരതൻ, കെ എ ബാലകൃഷ്ണൻ, കെ കെ ബാബു, കെ വി ഡേവിസ്, വി വി പ്രഭാത്, കെ എം ഗോപി ദാസൻ, കെ രാഗേഷ്, കെ വി രാജേഷ്, ടി ഐ ചാക്കോ തുടങ്ങിയവർ നേതൃത്വം നൽകി. ചാവക്കാട് വി എസ് അച്യുതാനന്ദന്റെ നിര്യാണത്തില്‍ അനുശോചിച്ച് സിപിഐ എം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചാവക്കാട് മൗന ജാഥ നടത്തി. ഏരിയ സെക്രട്ടറി ടി ടി ശിവദാസ്, എന്‍ കെ അക്ബര്‍ എംഎല്‍എ, ചാവക്കാട് നഗരസഭാ ചെയര്‍പേഴ്സണ്‍ ഷീജ പ്രശാന്ത്, എ എച്ച് അക്ബര്‍, മാലിക്കുളം അബ്ബാസ്, പി എസ് അശോകന്‍ എന്നിവര്‍ സംസാരിച്ചു.









0 comments