എം മുരളീധരൻ നാടകോത്സവം: സംഘാടകസമിതിയായി

തൃശൂർ
പ്രൊഫ. എം മുരളീധരൻ സ്മാരക മൂന്നാമത് നാടകോത്സവത്തിന്റെ സംഘാടക സമിതി രൂപീകരിച്ചു. സംഘാടകസമിതി രൂപീകരണ സമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറി കെ വി അബ്ദുൾ ഖാദർ ഉദ്ഘാടനം ചെയ്തു. സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളിൽ നടന്ന ചടങ്ങിൽ അഡ്വ.വി ഡി പ്രേം പ്രസാദ് അധ്യക്ഷനായി. അശോകൻ ചരുവിൽ, എം കെ മനോഹരൻ, ഡോ.സി രാവുണ്ണി, സി പി അബൂബക്കർ, ഡോ.എം എൻ വിനയകുമാർ, എൻ രാജൻ, വി എസ് ബിന്ദു, ഡോ. പ്രഭാകരൻ പഴശ്ശി, നാരായണൻ കോലഴി, കെ എസ് പ്രതാപൻ, ജലീൽ ടി കുന്നത്ത്, കെ എസ് സുനിൽകുമാർ, ഡോ. ഡി ഷീല, കെ പി സെലീന, ശ്രീകുമാർ അമ്മന്നൂർ, എ വി സതീഷ്, ഡോ. കെ ജി വിശ്വനാഥൻ എന്നിവർ സംസാരിച്ചു. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ രവീന്ദ്രൻ ചെയർമാനും ഡോ. കെ ജി വിശ്വനാഥൻ ജനറൽ കൺവീനറുമായി സംഘാടക സമിതി രൂപീകരിച്ചു. സപ്തംബർ 15, 16, 17 തീയതികളിൽ തൃശൂർ റീജണൽ തിയറ്ററിലാണ് നാടകോത്സവം.









0 comments