ജില്ലാ വിമുക്തി കേന്ദ്രം

ചികിത്സ തേടുന്നവരിൽ 
അധികവും കുട്ടികൾ

ലഹരിയിൽനിന്ന്‌ മോചനം

ലഹരിയിൽനിന്ന്‌ മോചനം

avatar
കെ എ നിധിൻ നാഥ്‌

Published on Mar 18, 2025, 01:12 AM | 1 min read

തൃശൂർ

ലഹരിയിൽനിന്ന്‌ മോചനം നേടാൻ ജില്ലാ വിമുക്തി കേന്ദ്രത്തിൽ കഴിഞ്ഞ ആറുമാസത്തിനിടയിൽ ചികിത്സ തേടി എത്തിയവരിൽ അധികവും കുട്ടികൾ. കഴിഞ്ഞ ആറ്‌ മാസത്തിനിടയിൽ ഇവിടെയെത്തിയ 1357 പേരിൽ 692 പേരും 30 വയസ്സിൽ താഴെ പ്രായമുള്ളവരാണ്‌. ഇതിൽ 305 പേർ 18 വയസിൽ താഴെയുള്ളവരാണ്‌. 192 പേർ 15 വയസ്സിൽ താഴെയും 113 പേർ 15നും 17നും ഇടയിലുള്ളവരുമാണ്‌. 18–-25നും ഇടയിലുള്ളവർ 163 ഉം 25–-30നും ഇടയിൽ പ്രായമുള്ളവർ 224ഉം ആണ്‌. 2024 ഒക്ടോബർ മുതൽ മാർച്ച്‌ 12 വരെ വിമുക്തി കേന്ദ്രത്തിൽ എത്തിയവരിൽ വലിയ രീതിയിൽ ലഹരിക്ക്‌ അടിമപ്പെട്ട 86 പേർക്ക്‌ കിടത്തിച്ചികിത്സ നൽകി. ഇതിൽ 75 പേർ വിവിധ തരം ലഹരികളോട്‌ അഭിനിവേശം കാണിക്കുന്നവരാണ്‌. 18 പേർ എംഡിഎംഎ തുടങ്ങിയ രാസ ലഹരികൾക്കും 43പേർ കഞ്ചാവിനും 14 പേർ വിവിധ പുകയില ഉൽപ്പന്നങ്ങളോടുമാണ്‌ അഭിനിവേശം കാണിക്കുന്നത്‌. ലഹരിക്ക്‌ കീഴ്‌പ്പെട്ടു പോയവരെ ജീവിതത്തിലേക്ക്‌ തിരികെ കൊണ്ടുവരാനായി -1390 കൗൺസലിങ്‌ സെഷനുകളാണ്‌ വിമുക്തി കേന്ദ്രത്തിൽ നടത്തിയത്‌. ലഹരിക്ക്‌ അടിമപ്പെട്ടു കഴിഞ്ഞാൽ അതൊരു രോഗമാണെന്ന്‌ കുടുംബാംഗങ്ങളെ ബോധ്യപ്പെടുത്താനായി അവർക്കും കൗൺസലിങ്‌ നൽകുന്നുണ്ട്‌. ഈ കാലയളവിൽ ഇത്തരത്തിൽ 324 പേരുടെ കുടുംബത്തിനാണ്‌ കൗൺസലിങ്‌ നൽകിയത്‌. ചികിത്സയ്‌ക്കുശേഷം ഇവർ വീണ്ടും ലഹരി ഉപയോഗത്തിലേക്ക്‌ പോകാനുള്ള സാധ്യതയുണ്ട്‌. അത്‌ തടയാനാണ്‌ കുടുംബത്തിന്‌ കൗൺസലിങ്‌ നൽകുന്നത്‌. ചാലക്കുടി താലൂക്ക്‌ ആശുപത്രിയിലാണ്‌ ജില്ലാ വിമുക്തി കേന്ദ്രം പ്രവർത്തിക്കുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Home