ഒൗഷധക്കഞ്ഞി കുടിക്കാം; പത്തിലക്കറിയുമുണ്ട്

തൃശൂർ കലക്ട്രേറ്റിൽ കുടുംബശ്രീ കർക്കടക ഭക്ഷ്യ മേളയിൽ നിന്ന്
തൃശൂർ
കലക്ടറേറ്റ് അങ്കണത്തിലേക്ക് വരൂ. വിവിധതരം ഔഷധക്കഞ്ഞികളും പത്തിലക്കറികളും കഴിക്കാം. ശരീരപുഷ്ടിക്ക് ആവശ്യമായ മരുന്നുകൾ, വിവിധതരം പായസം, തദ്ദേശീയ ലഘുഭക്ഷണങ്ങൾ എന്നിവ പാഴ്സലായും ലഭിക്കും. ആരോഗ്യ സംരക്ഷണ മാസമായ കർക്കടകത്തിൽ പാരമ്പരാഗത ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ അവബോധവും ഗുണങ്ങളും പൊതു ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി കുടുംബശ്രീ ജില്ലാ മിഷൻ നേതൃത്വത്തിലാണ് അമൃതം കർക്കടകം ഭക്ഷ്യമേള ഒരുക്കിയിട്ടുള്ളത്. തൃശൂർ സബ് കലക്ടർ അഖിൽ വി മേനോനാണ് മേള ഉദ്ഘാടനം ചെയ്തത്. കുടുംബശ്രീ ജില്ലാ മിഷൻ കോ– ഓർഡിനേറ്റർ ഡോ. സലിൽ യു അധ്യക്ഷനായി. കുടുംബശ്രീ സംരംഭകരുടെ ഉൽപ്പന്നങ്ങളും മേളയിൽ ലഭ്യമാണ്. 29 വരെയാണ് ഭക്ഷ്യമേള.









0 comments