ആവേശമായി തൃപ്രയാർ ജലോത്സവം

കനോലി കനാലിൽ നടന്ന തൃപ്രയാർ ജലോത്സവം

കനോലി കനാലിൽ നടന്ന തൃപ്രയാർ ജലോത്സവം

വെബ് ഡെസ്ക്

Published on Sep 07, 2025, 01:12 AM | 1 min read

നാട്ടിക

തൃപ്രയാർ കനോലി കനാലിൽ നടന്ന തൃപ്രയാർ ജലോത്സവം കാണികൾക്കുള്ള തിരുവോണ വിരുന്നായി. എ ബി എന്നീ ഗ്രെയ്‌ഡുകളിലായി നടന്ന ജലോത്സവത്തിൽ 21 ഇരുട്ടുകുത്തി ചുരുളൻ വള്ളങ്ങളാണ് പങ്കെടുത്തത്. എ ഗ്രേഡ് വിഭാഗത്തിൽ ടിബിസി കൊച്ചിൻ ക്ലബ് ഗരുഡൻ ഒന്നാം സ്ഥാനവും വടക്കൻ ബ്രദേഴ്സ് ക്ലബ്ബിന്റെ പൊഞ്ഞനത്തമ്മ രണ്ടാം സ്ഥാനവും നേടി. ബി ഗ്രേഡ് വിഭാഗത്തിൽ തൊയക്കാവ് ദേശം ബോട്ട് ക്ലബ്ബിന്റെ സെന്റ് സെബാസ്റ്റ്യർ നമ്പർ 2 ഒന്നാം സ്ഥാനവും ജെബിസി ജലസംഘം ബോട്ട് ക്ലബ്, ഗോതുരുത്ത് രണ്ടാം സ്ഥാനവും നേടി. നിരവധി പേരാണ് മത്സരം കാണാൻ കനോലി കനാലിന്റെ ഇരുകരകളിലുമായി എത്തിയത്. പരിപാടി മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്തു. ജലോത്സവത്തിന് മുന്നോടിയായുള്ള ജലഘോഷയാത്ര സി സി മുകുന്ദൻ എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു. സംഘാടകസമിതി ചെയർമാൻ പി എം അഹമ്മദ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിൻസ്, അന്തിക്കാട്, തളിക്കുളം ബ്ലോക്ക് പ്രസിഡന്റുമാരായ കെ കെ ശശിധരൻ, കെ സി പ്രസാദ്, നാട്ടിക, താന്ന്യം, പഞ്ചായത്ത് പ്രസിഡന്റുമാരായ എം ആർ ദിനേശൻ, ശുഭ സുരേഷ്, ഡോ. കെ കെ വിഷ്ണുഭാരതീയ സ്വാമികൾ, സംഘാടക സമിതി ജനറൽ കൺവീനർ പ്രേമചന്ദ്രൻ വടക്കേടത്ത്, ബെന്നി തട്ടിൽ എന്നിവർ സംസാരിച്ചു. വിജയികൾക്ക് ഇ ടി ടൈസൺ എംഎൽഎ ട്രോഫികൾ വിതരണം ചെയ്തു. ഏറ്റവും നല്ല ചെമ്മീൻ കർഷകനുള്ള സർക്കാർ അവാർഡ് നേടിയ ഷൈൻ ടി ഭാസ്കരനെ മന്ത്രി ആദരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home