ജിനീഷ്ദാസ് അനുസ്മരണം

ജിനീഷ്ദാസ് അനുസ്മരണദിനം ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയറ്റംഗം കെ എ സൈഫുദ്ധീൻ ഉദ്ഘാടനം ചെയ്യുന്നു
ആളൂർ
ഡിവൈഎഫ്ഐ മാള ബ്ലോക്ക് ജോയിന്റ് സെക്രട്ടറിയും ആളൂർ നോർത്ത് മേഖലാ സെക്രട്ടറിയുമായിരുന്ന ജിനിഷ് ദാസിന്റെ അഞ്ചാമത് അനുസ്മരണദിനം നടന്നു. കോവിഡ് സമയത്ത് നാട്ടിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തു കൊണ്ടിരിക്കവെയാണ് കോവിഡ് രോഗബാധിതനായി ജിനീഷ്ദാസ് മരിച്ചത്. ആളൂർ സഹകരണ ബാങ്ക് ഹാളിൽ നടന്ന അനുസ്മരണ യോഗം ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ എ സൈഫുദ്ദീൻ ഉദ്ഘാടനം ചെയ്തു. സിപിഐ എം ലോക്കൽ സെക്രട്ടറി ഐ എൻ ബാബു അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് കെ ആർ ജോജോ, സി ധനുഷ്‌കുമാർ, ഐ എസ് അക്ഷയ്, ടി എ രാഹുൽ, പി യു ബിബിൻ, ഫിഫി ടോണി എന്നിവർ സംസാരിച്ചു.








0 comments