പികെഎസ് അംഗത്വവിതരണത്തിന് തുടക്കം

പികെഎസ് കൊടകര ഏരിയ അംഗത്വം വിതരണം പി കെ കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു
പുതുക്കാട്
പികെഎസ് കൊടകര ഏരിയാതല അംഗത്വവിതരണത്തിന് തുടക്കം. കോതേംഗലം പട്ടികജാതി നഗറിൽ ഗായികയും എൻജിനിയറിങ് വിദ്യാർഥിയുമായ അഷ്ടമിക്ക് അംഗത്വം നൽകി ജില്ലാ വൈസ് പ്രസിഡന്റ് പി കെ കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് പി വി മണി അധ്യക്ഷനായി. നന്തിപുലം ലോക്കൽ സെക്രട്ടറി എം കെ ശിവദാസൻ, വി എസ് സുബീഷ്, പഞ്ചായത്ത് അംഗം വിജിത ശിവദാസ്, പി എ രഘു എന്നിവർ സംസാരിച്ചു.









0 comments