ക്ഷീരസംഗമം സംഘടിപ്പിച്ചു

തളിക്കുളം ബ്ലോക്ക് ക്ഷീര സംഗമം മുരളി പെരുനെല്ലി എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു
വാടാനപ്പള്ളി
ക്ഷീര വികസനവകുപ്പ് തളിക്കുളം ബ്ലോക്ക് ക്ഷീര സംഗമം മുരളി പെരുനെല്ലി എംഎൽഎ ഉദ്ഘാടനം ചെയ്തു. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സി പ്രസാദ് അധ്യക്ഷനായി. മൃഗസംരക്ഷണ വകുപ്പ് റിട്ട. ഡെപ്യൂട്ടി ഡയറക്ടർ കെ ബി പ്രഭാകരൻ ക്ലാസെടുത്തു. മിൽമ എറണാകുളം മേഖല യൂണിയൻ ചെയർമാൻ സി എൻ വത്സലൻ പിള്ള, തൃത്തല്ലൂർ ക്ഷീരസംഘം പ്രസിഡന്റ് ഗിരീഷ് മാത്തുക്കാട്ടിൽ, പഞ്ചായത്ത് പ്രസിഡന്റുമാരായ എം ആർ ദിനേശൻ, ശാന്തി ഭാസി, പി ഐ സജിത, തൃശൂർ ക്ഷീരവികസനവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ട്രീസ തോമസ്, തളിക്കുളം ക്ഷീരവികസന ഓഫീസർ ടി ജി ഷീല എന്നിവർ സംസാരിച്ചു. പാലുൽപ്പന്ന നിർമാണം, വിദ്യാർഥികൾക്കായി ഡയറി ക്വിസ്, ചിത്രരചന, ഉപന്യാസ മത്സരങ്ങൾ, കന്നുകാലി പ്രദർശനം എന്നീ പരിപാടികളും സംഘടിപ്പിച്ചിരുന്നു.









0 comments