പ്രൊഫ. എം മുരളീധരൻ സ്‌മാരക നാടകോത്സവം
ഭരണകൂട ഭീകരത തുറന്നു കാട്ടി ‘124’

ശേഖരീപുരം ഗ്രന്ഥശാല അവതരിപ്പിച്ച "വൺ ട്വന്റി ഫോർ " നാടകത്തിൽനിന്ന്
തൃശൂർ
പുരോഗമന കലാസാഹിത്യസംഘം സംഘടിപ്പിക്കുന്ന പ്രൊഫ. എം മുരളീധരൻ സ്‌മാരക നാടകോത്സവത്തിന്റെ രണ്ടാം ദിവസം പാലക്കാട് ആത്മത ഫൗണ്ടേഷന്റെ കെ വി സജിത്തിന്റെ സംവിധാനം ചെയ്‌ത ‘124’ നാടകം അരങ്ങേറി. വി ഷിനിലാലിന്റെ 124 എന്ന നോവലിനെ ആധാരമാക്കിയ നാടകം സമകാലീന ഇന്ത്യൻ രാഷ്ട്രീയ വ്യവസ്ഥയുടെയും ഭരണകൂട ഭീകരതകളുടെയും ഒരു തുറന്ന കാഴ്‌ചയായിരുന്നു. ഭരണകൂടം സ്വന്തം താൽപ്പര്യത്തിൽ ഇരകളെ സൃഷ്‌ടിക്കുകയും പിന്നീട് രഹസ്യമായി നേരിടുകയും ചെയ്യുന്ന ക്രൂരത നാടകം തുറന്നു കാട്ടി. രണ്ടാം ദിവസം സിപിഐ എം ജില്ലാ സെക്രട്ടറി കെ വി അബ്ദുൾഖാദർ ഉദ്ഘാടനം ചെയ്തു. പ്രൊഫ. പി ഗംഗാധരൻ രത്തൻ തിയ്യം അനുസ്‌മരണം നടത്തി.









0 comments