കനിവ് 108 ആംബുലൻസ് പദ്ധതി പൊതുമേഖലയിൽ ഉൾപ്പെടുത്തണം

കേരള സ്റ്റേറ്റ് 108 ആംബുലൻസ് എംപ്ലോയീസ് യൂണിയൻ (സിഐടിയു) ജില്ലാ സമ്മേളനം സിഐടിയു ജില്ലാ സെക്രട്ടറി ടി സുധാകരൻ ഉദ്ഘാടനം ചെയ്യുന്നു
തൃശൂർ
കനിവ് 108 ആംബുലൻസ് പദ്ധതി പൊതുമേഖലയിൽ ഉൾപ്പെടുത്തി തൊഴിലാളികളുടെ പ്രായപരിധി നിശ്ചയിക്കാതെയും നഴ്സുമാരുടെ നിലവിലെ യോഗ്യത മാനദണ്ഡപ്പെടുത്തി സർക്കാർ ഏറ്റെടുത്ത് തൊഴിൽ സ്ഥിരത ഉറപ്പാക്കണമെന്ന് കേരള സ്റ്റേറ്റ് 108 ആംബുലൻസ് എംപ്ലോയീസ് യൂണിയൻ (സിഐടിയു) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സിഐടിയു ജില്ലാ സെക്രട്ടറി ടി സുധാകരൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് ഷിജോ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ഇ സുബീഷ് സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി യു പി ജോസഫ്, കെഎസ്എഇയു സംസ്ഥാന ജനറൽ സെക്രട്ടറി വി ആർ രാജീസ്, എൻ എസ് സുരേഷ് എന്നിവർ സംസാരിച്ചു. 6 വർഷം കാലപ്പഴക്കമുളള 108 ആംബുലൻസുകളുടെ അപകടസാധ്യത മുന്നിൽ കണ്ട് ടെൻഡർ നടപടികൾ വേഗത്തിൽ പൂർത്തികരിച്ച് പുതിയ ആംബുലൻസുകൾ വിന്യസിക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു. ഭാരവാഹികൾ: എൻ എസ് സുരേഷ് (പ്രസിഡന്റ്), ഇ സുബീഷ് (സെക്രട്ടറി), എൻ എ ലിജോ ( വൈസ് പ്രസിഡന്റ്),കെ എം റസാഖ്(ജോയിന്റ് സെക്രട്ടറി), സി പി അശ്വതി (ട്രഷറർ ).









0 comments