ആദരാഞ്‌ജലികളുമായി അതിരൂപത

മാർ ജേക്കബ് തൂങ്കുഴിക്ക് തൃശൂര്‍ അതിരൂപത നേതൃത്വം ആദരാജ്ഞലി അര്‍പ്പിക്കുന്നു
തൃശൂർ
മാർ ജേക്കബ് തൂങ്കുഴിക്ക് തൃശൂര്‍ അതിരൂപതാ നേതൃത്വം ആദരാഞ്‌ജലികൾ അർപ്പിച്ചു. ആർച്ച്ബിഷപ് ഹൗസിൽ തയ്യാറാക്കിയ മാര്‍ ജേക്കബ് തൂങ്കുഴി ചിത്രത്തിനു മുമ്പിൽ പ്രാർഥന നടത്തി. ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്, സഹായ മെത്രാൻ മാർ ടോണി നീലങ്കാവിൽ എന്നിവർ നേതൃത്വം നൽകി. അതിരൂപത പാസ്റ്ററൽ കൗൺസിൽ അജൻഡ കമ്മിറ്റി, ഏകോപന സമിതി, സംഘടനാ ഭാരവാഹികൾ, ഫൊറോന കൗൺസിൽ സെക്രട്ടറിമാർ, സന്യസ്ത സഭാ കൗൺസിൽ, വൈദിക സമിതി, വികാരി ജനറാൾമാർ എന്നിവരും പങ്കെടുത്തു.മാർ ആൻഡ്രൂസ് താഴത്ത്, മാർ ടോണി നീലങ്കാവിൽ, വികാരി ജനറാൾമാരായ ജെയ്സൺ കൂനംപ്ലാക്കൽ, ജോസ് കോനിക്കര ചാൻസലർ റവ. ഡോ. ഡൊമിനിക് തലക്കോടൻ, ഫിനാൻസ് ഓഫീസർ ഫാ. ഫ്രാൻസിസ് പള്ളിക്കുന്നത്ത്, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ജോഷി വടക്കൻ, ഏകോപന സമിതി സെക്രട്ടറി ഷിന്റോ മാത്യു എന്നിവർ മാര്‍ ജേക്കബ് തൂങ്കുഴിയെ അനുസ്മരിച്ചു.









0 comments