നഗരസഭാ അധ്യക്ഷയെ ആക്രമിച്ചതിൽ പികെഎസ് പ്രതിഷേധം

കൊടുങ്ങല്ലൂർ നഗരസഭ അധ്യക്ഷ ടി കെ ഗീതയെ ബിജെപിക്കാർ ആക്രമിച്ചതിൽ പ്രതിഷേധിച്ച് പികെഎസ് നടത്തിയ ധർണ സി കെ ഗിരിജ ഉദ്ഘാടനം ചെയ്യുന്നു
കൊടുങ്ങല്ലൂർ
നഗരസഭ അധ്യക്ഷ ടി കെ ഗീതയെ ബിജെപിക്കാർ ആക്രമിച്ചതിൽ പ്രതിഷേധിച്ച് പി കെ എസ് കൊടുങ്ങല്ലൂർ ഏരിയ കമ്മിറ്റി മാർച്ചും ധർണയും നടത്തി. സംസ്ഥാന ജോ. സെക്രട്ടറി സി കെ ഗിരിജ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് കെ പി രാജൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ വി രാജേഷ്, പി എ ഉണ്ണികൃഷ്ണൻ, ടി കെ രാജു, ജില്ലാ കമ്മിറ്റി അംഗം ഉണ്ണിക്കൃഷ്ണൻ, കെ കെ വി സുന്ദരൻ എന്നിവർ സംസാരിച്ചു.









0 comments