കുടുംബശ്രീ പ്രൊഡ്യൂസർ ഗ്രൂപ്പ് പ്രവർത്തനം ആരംഭിച്ചു

വള്ളത്തോൾ നഗർ പഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ ബർക്കത്ത് പ്രൊഡ്യൂസർ ഗ്രൂപ്പ് ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം അഷറഫ് നിർവഹിക്കുന്നു .
ചെറുതുരുത്തി
വള്ളത്തോൾ നഗർ പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് ബർക്കത്ത് പ്രൊഡ്യൂസർ ഗ്രൂപ്പിന്റെ "സാഫിത ഫുഡ്സ്' ചെറുതുരുത്തി മേച്ചേരിക്കുന്നിൽ പ്രവർത്തനമാരംഭിച്ചു. പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം അഷറഫ് ഉദ്ഘാടനം ചെയ്തു. വള്ളത്തോൾ നഗർ പഞ്ചായത്ത് പ്രസിഡന്റ് ഷെയ്ഖ് അബ്ദുൾ ഖാദർ അധ്യക്ഷനായി. പി നിർമലാ ദേവി, ഐ ജി മിനി, എം ബിന്ദു, സുലൈമാൻ പടപ്പ്, വത്സല, പി കെ ശോഭന തുടങ്ങിയവർ സംസാരിച്ചു.









0 comments