കെഎസ്ഇബിഒഎ ജില്ലാ സമ്മേളനം

വൈദ്യുതി നിയമ ഭേദഗതിയിൽ നിന്ന് കേന്ദ്രസർക്കാർ പിൻമാറണം

കെഎസ്​ഇബി ഓഫീസേഴ്​സ്​ ജില്ലാ സമ്മേളനം സംസ്ഥാന പ്രസിഡന്റ്​ കെ ഇന്ദിര  ഉദ്​ഘാടനം ചെയ്യുന്നു

കെഎസ്​ഇബി ഓഫീസേഴ്​സ്​ ജില്ലാ സമ്മേളനം സംസ്ഥാന പ്രസിഡന്റ്​ കെ ഇന്ദിര ഉദ്​ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 27, 2025, 12:15 AM | 1 min read

തൃശൂർ

വൈദ്യുതി നിയമ ഭേദഗതിയിൽ നിന്ന്​ കേന്ദ്രസർക്കാർ പിൻമാറണമെന്ന്​ കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ്​ കെ ഇന്ദിര ഉദ്ഘാടനം ചെയ്​തു. പ്രസിഡന്റ്​ എ സി ശാരദാദേവി അധ്യക്ഷയായി. സംസ്ഥാന സെക്രട്ടറി പി ടി പ്രകാശ്കുമാർ സംഘടനാ റിപ്പോർട്ട്​ ആക്ടിങ് സെക്രട്ടറി എ പി ഡേവിസ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ എ ജെ ബൈജു കണക്കും അവതരിപ്പിച്ചു. കെ രഞ്ജനാദേവി, സി പ്രദീപൻ, സി കെ പി ബീന, കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജോ.​ സെക്രട്ടറി എൻ കെ അജയൻ, കെജിഒഎ ജില്ലാ സെക്രട്ടറി ഡോ. കെ ആർ രാജീവ്, ഇലക്ട്രിസിറ്റി ബോർഡ് കോൺട്രാക്ട് വർക്കേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി എൻ ജി സന്ദീപ്, എ ജെ പോൾ, ജയൻദാസ്, എം കെ സബീന, നിഖിൽ മോഹനൻ, കെ മനോജ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: വി എ മനോജ് (പ്രസിഡന്റ്), നിഖിൽ മോഹനൻ (ജില്ലാ സെക്രട്ടറി), പി കെ ജയപ്രകാശൻ (വർക്കിങ് പ്രസിഡന്റ്​), കെ ഞ്ജിനി (ഓർഗനൈസിങ് സെക്രട്ടറി), എ ജെ ബൈജു (ട്രഷറർ).



deshabhimani section

Related News

View More
0 comments
Sort by

Home