കുട്ടിപ്പുലികള്‍ ഫ്രം 
ശങ്കരന്‍കുളങ്ങര

ശങ്കരൻകുളങ്ങര

ശങ്കരൻകുളങ്ങര ദേശത്തിൽ കുട്ടിപ്പുലികളായ ഇഷാൻ , അദ്വിക്‌, രുദ്രപ്രയാഗ്

avatar
സ്വന്തം ലേഖിക

Published on Sep 09, 2025, 12:36 AM | 1 min read

തൃശൂര്‍

ശങ്കരൻകുളങ്ങരയില്‍ നിന്ന് ഇക്കുറി പുലികളിക്കിറങ്ങിയ 51 ല്‍ എട്ടും കുട്ടിപ്പുലികള്‍. അഞ്ച് മുതല്‍ പത്തുവയസ്സുവരെയുള്ളവരാണിവര്‍. കൂർക്കഞ്ചേരി സ്വദേശി അഞ്ചുവയസ്സുകാരന്‍ ഇഷാന് വീഡിയോകള്‍ കണ്ടാണ് പുലിയാകാന്‍ ആഗ്രഹമുണ്ടായത്. അച്ഛന്‍ ഉല്ലാസിനോടും അമ്മ മഞ്ജുവിനോടും ആഗ്രഹം പറഞ്ഞു. അതോടെ ശങ്കരൻകുളങ്ങരയിലെ കുട്ടിപ്പുലികളിലൊരാളായി ഇഷാനെത്തി. പൂങ്കുന്നം ഹരിശ്രീ സ്കൂളിലെ യുകെജി വിദ്യാര്‍ഥിയാണ്. മുടിക്കോട് സ്വദേശി പത്തുവയസ്സുകാരന്‍ അദ്വിക്ക് ആദ്യമായാണ് പുലിയാകുന്നത്. അതും മാമന്‍ ശ്രീലജനൊപ്പം. പൂച്ചെട്ടി ഭവന്‍സ് സ്കൂളിലെ അഞ്ചാം ക്ലാസുകാരനാണ് അദ്വിക്ക്. അഞ്ചുവയസ്സുകാരന്‍ രുദ്രപ്രയാഗിന്റെ രണ്ടാമത്തെ പുലികളിയാണിത്. കഴിഞ്ഞ തവണത്തെ ഏറ്റവും പ്രായംകുറഞ്ഞ കുട്ടിപ്പുലിയായിരുന്നു രുദ്രപ്രയാഗ്. അയ്യന്തോള്‍ അമൃത വിദ്യാലയത്തിലെ യുകെജി വിദ്യാര്‍ഥിയാണ്. വിപിന്‍ ചിറ്റിലപ്പിള്ളിയുടെയും മനീഷയുടെയും മകനാണ്. പുലിവരയ്ക്കിടെയാണ് അതുവരെ പരിചയമില്ലാതിരുന്ന മൂവരും മിണ്ടിതുടങ്ങിയത്. ഇവര്‍ക്കൊപ്പം അഞ്ച് കുട്ടികള്‍ കൂടി പുലികളിക്കിറങ്ങി. ഭാവിയിലേക്ക് പുലികളെ വാര്‍ത്തെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് ശങ്കരന്‍കുളങ്ങര കുട്ടികള്‍ക്ക് പുലികളിയില്‍ കൂടുതലായി അവസരം നല്‍കുന്നതെന്ന് സംഘാടകളിലൊരാളായ മനോജ് പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home