ഗാന്ധിയുടെ ചോരയ്ക്ക് മുകളിലാണ് ഇന്ത്യൻ ആധുനിക രാഷ്ട്രം: സുനിൽ പി ഇളയിടം

കേരളാ ലളിതകലാ അക്കാദമിയിൽ നടക്കുന്ന ഗാന്ധിജി ചരിത്ര വഴിയിൽ ഫോട്ടോ പ്രദര്ശനം കാണുന്ന സുനിൽ പി ഇളയിടവും അശോകൻ ചരുവിലും
തൃശൂർ
ഗാന്ധിയുടെ ചോരയ്ക്ക് മുകളിലാണ് ഇന്ത്യൻ ആധുനിക രാഷ്ട്രം നിലവിൽവന്നതെന്ന് സുനിൽ പി ഇളയിടം. തൃശൂര്‍ ലളിതകലാ അക്കാദമിയില്‍ സമദര്‍ശിയും ജനാധിപത്യ മതേതര കൂട്ടായ്മയും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ‘ഫ്രീഡം, ഗാന്ധി, 169 ഡേയ്‌സ്' കലാപ്രദര്‍ശനത്തിന്റെ ഭാഗമായി നടന്ന ഗാന്ധി, കാമറ, ചരിത്രം എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഗാന്ധിയുടെ മരണം ഒരുപക്ഷേ ഗാന്ധിയെ പോലുള്ള ഒരാളുടെ ജീവിതത്തിന് കൈവരാവുന്ന പരമാവധി മഹിമയുള്ള മരണമായിരുന്നു. ഗാന്ധിയുടെ മരണം കാമറ മുക്തമായ മരണമായിരുന്നു. ആദ്യകാലഘട്ടങ്ങളിൽ കാമറയ്ക്ക് മുമ്പിൽ പോസ് ചെയ്യുന്ന ഗാന്ധിയുടെ ചിത്രങ്ങൾ നമുക്ക് കാണാൻ കഴിയും. എന്നാൽ പിന്നീട് കാമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെടാൻ അദ്ദേഹം ആഗ്രഹിച്ചിരുന്നില്ല. ശബ്ദമില്ലാത്തവർക്ക് ശബ്ദമാവുകയും അവരെ മുൻനിർത്തി സംസാരിക്കുകയും ചെയ്തു. അങ്ങനെ നിലപാടുകളിൽ ഉച്ചുനിന്ന് ചരിത്രത്തിൽ തന്റേതായ ആശയങ്ങൾ പ്രചരിപ്പിച്ച് മതേതര രാജ്യത്തെ കെട്ടിപ്പടുക്കനായി ആജീവനാന്തം ചലിച്ചുകൊണ്ടിരുന്ന വ്യക്തിത്വമായിരുന്നു ഗാന്ധി എന്നും അദ്ദേഹം പറഞ്ഞു. തുഷാർഗാന്ധിയുടെ പ്രഭാഷണം ഇന്ന് കലാപ്രദര്‍ശന പ്രഭാഷണത്തിൽ വെള്ളിയാഴ്‌ച വൈകിട്ട് 5.30ന് സമകാലിക ഇന്ത്യയിൽ ഗാന്ധിയുടെ പ്രസക്തി എന്ന വിഷയത്തിൽ തുഷാർഗാന്ധി പ്രഭാഷണം നടത്തും.









0 comments