എംഎല്‍എമാരുടെ പ്രത്യേക വികസന നിധി

രണ്ടാംഗഡുവായി ജില്ലയ്ക്ക് 3.25 കോടി അനുവദിച്ചു

...
avatar
സ്വന്തം ലേഖിക

Published on Sep 27, 2025, 12:15 AM | 1 min read


തൃശൂർ

2024–- 25 വർഷത്തെ എംഎൽഎമാരുടെ പ്രത്യേക വികസന നിധിയിൽ നിന്ന് രണ്ടാം​ഗഡുവായി ജില്ലയ്ക്ക് 3.25 കോടി അനുവദിച്ചു. ചേലക്കര, കുന്നംകുളം, ​ഗുരുവായൂർ, മണലൂര്‍, വടക്കാഞ്ചേരി, ഒല്ലൂർ, തൃശൂർ, നാട്ടിക, കയ്പമം​ഗലം, ഇരിങ്ങാലക്കുട, പുതുക്കാട്, ചാലക്കുടി, കൊടുങ്ങല്ലൂർ എന്നീ മണ്ഡലങ്ങൾക്ക് 25 ലക്ഷം രൂപ വീതമാണ് അനുവദിച്ചത്. ഒന്നാം​ഗഡുവായി 3.25കോടി രൂപ അനുവദിച്ചിരുന്നു. ഇത് നിലവിലെ ബില്ലുകൾ മാറാൻ പര്യാപ്തമല്ലെന്നും രണ്ടാം​ഗഡു അനുവദിക്കണമെന്നും കലക്ടറേറ്റിൽ നിന്ന് ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് രണ്ടാം​ഗഡു അനുവദിച്ചത്. എംഎൽഎമാർ ശുപാർശ ചെയ്യുന്ന പ്രവൃത്തികളുടെ നിർവഹണത്തിനും മാനദണ്ഡങ്ങൾ പാലിച്ച് നേരിട്ടും ബില്ലുകൾക്ക് അനുസൃതമായുമാണ് തുക പിൻവലിക്കേണ്ടത്. എംഎൽഎമാരുടെ വികസന ഫണ്ടിൽ നിന്ന് രണ്ടാം​ ​ഗഡുവായി സംസ്ഥാനത്താകെ 35 കോടിയാണ് അനുവദിച്ചത്. തിരുവനന്തപുരം (3.5കോടി), കൊല്ലം (2.75 കോടി), പത്തനംതിട്ട (1.25 കോടി), ആലപ്പുഴ (2.25 കോടി), കോട്ടയം (2.25 കോടി), ഇടുക്കി (1.25 കോടി), എറണാകുളം (3.50 കോടി), പാലക്കാട് (മൂന്ന് കോടി), മലപ്പുറം (നാല് കോടി), കോഴിക്കോട് (3.25 കോടി), വയനാട് (75 ലക്ഷം), കാസർ​കോട്‌ (1.25 കോടി) എന്നിങ്ങനെയാണ് മറ്റുജില്ലകൾക്ക് അനുവദിച്ച തുകകള്‍.



Tags
deshabhimani section

Related News

View More
0 comments
Sort by

Home