കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്ക്

വാണിയംപാറ
മഞ്ഞവാരിയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ ഒരാൾക്ക് ഗുരുതര പരിക്ക്. വാണിയംപാറ മഞ്ഞവാരി പുതിയ വീട്ടിൽ സീനത്തിനാണ് പരിക്കേറ്റത്. തിങ്കൾ രാവിലെ വീട്ടുമുറ്റത്തേക്ക് ഇറങ്ങിയ സീനത്തിനെ കാട്ടുപന്നി ആക്രമിക്കുകയായിരുന്നു. ഇവരെ തൃശൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാലിനും കൈക്കുമാണ് പരിക്ക്. പകൽ 11 ഓടെ കാട്ടുപന്നിയെ ചത്ത നിലയിൽ കണ്ടെത്തി. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.









0 comments