പീച്ചി അണക്കെട്ട്‌ ഇന്ന്‌ തുറക്കും

.
വെബ് ഡെസ്ക്

Published on Oct 23, 2025, 12:01 AM | 1 min read

തൃശൂർ

പീച്ചി അണക്കെട്ടിന്റെ ജലനിരപ്പ് നിയന്ത്രിക്കുന്നതിനായി വ്യാഴം രാവിലെ ഒമ്പത് മുതല്‍ വെള്ളം തുറന്നുവിടുമെന്ന്‌ പീച്ചി ഹെഡ് വര്‍ക്ക്സ് സബ് ഡിവിഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനിയര്‍ അറിയിച്ചു. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ്‌ തുറക്കുന്നത്‌. കെഎസ്ഇബി ചെറുകിട വൈദ്യുതി ഉൽപ്പാദനനിലയം വഴിയും റിവര്‍ സ്ലൂയിസ് വഴിയുമാണ് വെള്ളം തുറന്നു വിടുക. ഇതിനാല്‍ മണലി, കരുവന്നൂര്‍ പുഴകളില്‍ നിലവിലെ ജലനിരപ്പില്‍ നിന്ന്‌ പരമാവധി 20 സെന്റീമീറ്റര്‍ വരെ ഉയരാന്‍ സാധ്യതയുണ്ട്‌. പുഴകളുടെ തീരത്ത് താമസിക്കുന്നവരും പുഴയോരത്ത് ജോലിയെടുക്കുന്നവരും ജാഗ്രത പുലര്‍ത്തണം.



Tags
deshabhimani section

Related News

View More
0 comments
Sort by

Home