ശ്രീനാരായണപുരത്ത് ബിജെപി സ്ഥാനാർഥിയുടെ പത്രിക തള്ളി

...
വെബ് ഡെസ്ക്

Published on Nov 23, 2025, 12:18 AM | 1 min read


കൊടുങ്ങല്ലൂർ

ശ്രീനാരായണപുരം പഞ്ചായത്തിൽ ബിജെപി സ്ഥാനാർഥിയുടെ നാമനിർദേശ പത്രിക തള്ളി. 18–-ാം വാർഡിലേക്ക് നാമനിർദേശ പത്രിക നൽകിയ ഇ എസ് ഷൈബിയുടെ പത്രികയാണ് സൂക്ഷ്മപരിശോധനക്ക് ശേഷം വരണാധികാരി തള്ളിയത്. പട്ടികജാതി വനിതാ സംവരണ വാർഡാണിത്. ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കിയില്ലെന്ന കാരണത്താലാണ് പത്രിക തള്ളിയത്. കോൺഗ്രസ് -– ബിജെപി ധാരണയാണ് രേഖ ഹാജരാക്കാതെ സ്വന്തം സ്ഥാനാർഥിയുടെ പത്രിക പിൻവലിച്ചതിന് പിന്നിലെന്ന്‌ ആക്ഷേപമുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Home