ഗ്യാസ് ശ്മശാനം ഉദ്ഘാടനം ചെയ്തു

മാങ്കുറ്റിപ്പാടത്ത് ഗ്യാസ് ശ്മശാനത്തിന്റെ ഉദ്ഘാടനം മന്ത്രി എം ബി രാജേഷ് നിർവഹിക്കുന്നു
മറ്റത്തൂർ
ഹരിത കർമസേന എന്നാൽ കേരളത്തിന്റെ ശുചിത്വ സൈന്യമാണെന്ന് മന്ത്രി എം ബി രാജേഷ്. അതുകൊണ്ടുതന്നെയാണ് അവരുടെ ഓണം അലവൻസ് 1000 രൂപയിൽനിന്നും 1250 രൂപയാക്കി വർധിപ്പിച്ചതെന്നും ഇനിയും വർധിപ്പിക്കാനാണ് സർക്കാരിന്റെ ആഗ്രഹമെന്നും മന്ത്രി പറഞ്ഞു. പുതുക്കാട് നിയോജക മണ്ഡലത്തിലെ ആദ്യത്തെ ഗ്യാസ് ശ്മശാനം മറ്റത്തൂർ പഞ്ചായത്തിലെ മാങ്കുറ്റിപ്പാടത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കെ കെ രാമചന്ദ്രൻ എംഎൽഎ അധ്യക്ഷനായി. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം ചന്ദ്രൻ, മറ്റത്തൂർ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി, ജില്ലാ പഞ്ചായത്ത് അംഗം ജെനിഷ് ജോസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാന്റോ കൈതാരത്ത് ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എം ആർ രഞ്ജിത്, ടി കെ അസ്സൈൻ, സജിത രാജീവൻ, പഞ്ചായത്ത് സെക്രട്ടറി പി എസ് പ്രദീപ് കുമാർ എന്നിവർ സംസാരിച്ചു.









0 comments