ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിൽ ഡയാലിസിസ് കേന്ദ്രം തുറന്നു

ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ ഡയാലിസിസ് കേന്ദ്രം മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യുന്നു
ഇരിങ്ങാലക്കുട
ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിൽ വിപുലമായ സൗകര്യങ്ങളോടെ സജ്ജീകരിച്ച ഡയാലിസിസ് കേന്ദ്രം മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു. പൊറത്തിശേരി കുടുംബാരോഗ്യ കേന്ദ്രത്തിലെ നവീകരിച്ച ഒ പി ബ്ലോക്കും കാറളം പഞ്ചായത്തിലെ നവീകരിച്ച വെള്ളാനി സബ്സെന്ററും മന്ത്രി ഓൺലൈനായി ഉദ്ഘാടനം ചെയ്തു. മന്ത്രി ആർ ബിന്ദു അധ്യക്ഷയായി. മുനിസിപ്പൽ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ്, ആരോഗ്യ വകുപ്പ് ഡയറക്ടർ കെ ജെ റീന, ജില്ലാ മെഡിക്കൽ ഓഫിസർ ടി പി ശ്രീദേവി, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലൻ, വി എ മനോജ് കുമാർ, എൻ കെ ഉദയപ്രകാശ്, രാജു പാലത്തിങ്കൽ, ടി കെ വർഗീസ്, ഡോ. എം ജി ശിവദാസ് എന്നിവർ സംസാരിച്ചു. 3,98,00,000 രൂപ ചെലവഴിച്ചാണ് ഡയാലിസിസ് കെട്ടിടം പണിതത്. 1.28 കോടി രൂപയ്ക്ക് ഡയാലിസിസ് മെഷിനും അനുബന്ധ ഉപകരണങ്ങളും സ്ഥാപിച്ചു. 15.50 ലക്ഷം ചെലവിലാണ് പൊറത്തിശേരി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഒ പി ബ്ലോക്ക് നവീകരണത്തിന് 15.50 ലക്ഷം രൂപയും വെള്ളാനി സബ് സെന്റർ നവീകരണത്തിന് ഏഴ് ലക്ഷം രൂപയും ചെലവഴിച്ചു.









0 comments